മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തൽ; പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്ട്രേഷനിലും ക്രമക്കേട്

തൊടുപുഴ: ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്താകുന്നത്.

1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം രജിസ്‌ട്രേഷന്‍ സമയത്ത് മറച്ചുവച്ചു. എന്നാല്‍ ആധാരത്തില്‍ കൂടുതല്‍ സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് മുന്‍പില്‍ ഹാജരായി.

എന്നാല്‍, ഭൂമി അളന്ന് നോക്കാതെയാണ് പുറമ്പോക്ക് കയ്യേറി എന്ന ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അധികം ഭൂമി ഉണ്ടെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കട്ടെ. കെട്ടിടനമ്പര്‍ ഇല്ലാത്തതിനാല്‍ ഒരു കെട്ടിടത്തിന്റെ മൂല്യം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടാണ് രജിസ്‌ട്രേഷന്‍ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide