ഇസ്രായേല്‍ വിരുദ്ധ ലേഖനങ്ങളുമായി കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ പത്രം ; വന്‍ വിമര്‍ശനം

വാഷിംഗ്ടണ്‍: കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗം ഇസ്രായേല്‍ വിരുദ്ധ വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ‘ദി കൊളംബിയ ഇന്റ്റിഫാദ’ എന്ന വിദ്വേഷ പത്രം വിതരണം ചെയ്തതിനെതിരെ വന്‍ വിമര്‍ശനമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്.

സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന്‍ (എസ്ജെപി) ഗ്രൂപ്പാണ് ഇസ്രയേല്‍ വിരുദ്ധ ഉള്ളടക്കമുള്ള പത്രത്തിന്റെ 1,000 കോപ്പികള്‍ അച്ചടിച്ച് ഐവി ലീഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്.

മറ്റൊരു ഇസ്രായേല്‍ വിരുദ്ധ ഗ്രൂപ്പായ കൊളംബിയ യൂണിവേഴ്സിറ്റി അപാര്‍ട്ടൈഡ് ഡൈവെസ്റ്റ്, പത്രത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുകയും കോപ്പികളെടുക്കണമെന്ന് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide