രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല !രാഹുലിന്റെ പൗരത്വത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വത്തിനെതിരെ ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് പ്രധാന ആവശ്യം.

2003ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമായി രാഹുലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല, 2005 ഒക്ടോബര്‍ 10 നും 2006 ഒക്ടോബര്‍ 31 നും കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണില്‍ രാഹുലിന്റെ പൗരത്വം ബ്രിട്ടീഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടു. കൂടാതെ, 2009 ഫെബ്രുവരി 17-ന് ഒരു കമ്പനിയുടെ പിരിച്ചുവിടല്‍ അപേക്ഷയില്‍ രാഹുലിന്റെ ദേശീയത ബ്രിട്ടീഷുകാരനാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി.

രാഹുലിനെതിരായ തന്റെ നീക്കത്തിന് ബലം നല്‍കാന്‍ രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9 ന്റെയും 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

‘രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയത്തെക്കുറിച്ച് എന്റെ അസോസിയേറ്റ് അഡ്വക്കറ്റ് സത്യ സബര്‍വാള്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയാത്തത്’ എന്ന് സുബ്രഹ്മണ്യന്‍ സ്വാമി എക്സിലെ തന്റെ പോസ്റ്റിലൂടെ ചോദിച്ചു.

More Stories from this section

family-dental
witywide