സുജാത സോമരാജന്‍ ന്യൂയോര്‍ക്കിലെ ബ്രൂക്കിലിനില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: സുജാത സോമരാജന്‍ (64) ന്യൂയോര്‍ക്കിലെ ബ്രൂക്കിലിനില്‍ അന്തരിച്ചു. ഇന്ത്യന്‍ മിലിട്ടറിയില്‍ നഴ്‌സായിരുന്ന സുജാത വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ബ്രൂക്കിലിനില്‍ കോണി ഐലന്റ് ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത തന്റെ നീണ്ട മുപ്പത് വര്‍ഷത്തെ സേവനത്തിനിടയില്‍ പലതവണ മികച്ച സേവനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. അക്യൂട്ട് ആന്റ് ക്രിട്ടിക്കല്‍ കെയറിലെ ഇരുപത് വര്‍ഷത്തെ മികച്ച സേവനത്തിനുള്ള അവാര്‍ഡും, ഇരുപത്തഞ്ച് വര്‍ഷത്തിലെ മികച്ച സേവനത്തിനുള്ള അവാര്‍ഡും സുജാതയുടെ നഴ്‌സിംഗ് കരിയറിലെ നേട്ടങ്ങളാണ്.

ശ്രീനാരയണ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ അംഗമായിരുന്ന സുജാത സംഘടനയുടെ ട്രഷറര്‍, വിമണ്‍സ് ഫോറം സെക്രട്ടറി എന്നീ നിലകളില്‍ പ്രര്‍ത്തിച്ചിട്ടുണ്ട്.

റാന്നി ഉതിമൂട് കുളത്താണില്‍ വീട്ടില്‍ ശ്രീ സോമരാജന്‍ നാരായണന്റെ ഭാര്യയും ചെങ്ങന്നൂര്‍ ആല നടുവിലമുറിയില്‍ വീട്ടില്‍ പരേതരായ ഭാസ്‌ക്കരന്റെയും കമലമ്മയുടെയും മകളും ആണ്.
അശ്വതി സോമരാജന്‍ മകളും ഷോണ്‍ മിലന്‍ മരുമകനും ആണ്.
പൊതു ദര്‍ശനം 11 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2-4 വരെയും 6-9 മണിവരെയും. സംസ്‌കാരം ശനിയാഴ്ച ബ്രൂക്കിലിനില്‍ (AIEVOLI FUNERAL HOME, 1275 65TH STREET, BROOKLYN, NY 11219, 718-745-1600) രാവിലെ 8 മണിക്ക്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 718-336-4137

More Stories from this section

family-dental
witywide