തിരുവനന്തരപുരം: കത്തുന്ന വേനൽച്ചൂടിനിടെ സംസ്ഥാനത്ത് ഞായറാഴ്ച മുതൽ നാലു ദിവസം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച നാലു ജില്ലകളിലും വരും ദിവസങ്ങളിൽ കൂടുതൽ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.
തിങ്കളാഴ്ച ഒമ്പത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവാഴ്ച കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട് ഇന്നും താപനില 41 ഡിഗ്രി കടന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
summer rain prediction in Kerala by imd