ന്യൂഡല്‍ഹി: വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. രത്തന്‍ ടാറ്റ ‘ഇന്ത്യയെ മികച്ചതാക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു’ എന്ന് എക്സില്‍ പിച്ചൈ കുറിച്ചു.
My last meeting with Ratan Tata at Google, we talked about the progress of Waymo and his vision was inspiring to hear. He leaves an extraordinary business and philanthropic legacy and was instrumental in mentoring and developing the modern business leadership in India. He deeply…
— Sundar Pichai (@sundarpichai) October 9, 2024
ഗൂഗിളില്‍ വെച്ച് രത്തന്‍ ടാറ്റയുമായുള്ള തന്റെ അവസാനത്തെ കൂടിക്കാഴ്ചയില്‍ വേമോയുടെ പുരോഗതിയെ കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കേള്‍ക്കാന്‍ പ്രചോദനം നല്‍കുന്നതായിരുന്നുവെന്നും പിച്ചൈ ഓര്‍മ്മിച്ചു. ‘അസാധാരണമായ ഒരു ബിസിനസ്സും ജീവകാരുണ്യ പാരമ്പര്യവും ഉള്ള അദ്ദേഹം ഇന്ത്യയിലെ ആധുനിക ബിസിനസ്സ് നേതൃത്വത്തെ നയിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രധാന പങ്കുവഹിച്ചുവെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന വ്യവസായി രത്തന്‍ ടാറ്റ ബുധനാഴ്ച വൈകുന്നേരം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അന്തരിച്ചത്. പിന്നീടിതുവരെ അനുശോചന പ്രവാഹമാണ്.