‘അദ്ദേഹം ചോദിച്ചതത്രയും ഡൽഹിയെക്കുറിച്ച്’; സുനിതയും അതിഷിയും തിഹാർ ജയിലിലെത്തി അരവിന്ദ് കെജ്രിവാളിനെ കണ്ടു

ന്യൂഡൽഹി: സുനിത കെജ്‌രിവാളും ഡൽഹി മന്ത്രി അതിഷിയും തിഹാർ ജയിലിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടു. ജയിലിനുള്ളിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇരുവരും പങ്കുവച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും.

“ഇപ്പോൾ, ഞാൻ മുഖ്യമന്ത്രിയെ കാണാൻ വന്നതാണ്. അദ്ദേഹം എങ്ങനെയിരിക്കുന്നുവെന്ന് ഞാൻ ചോദിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞു, എൻ്റെ അവസ്ഥയെക്കുറിച്ച് ചോദിക്കരുത്, ഡൽഹിയിലെ ജോലി എങ്ങനെ പോകുന്നുവെന്ന് പറയൂ. കുട്ടികൾക്ക് പുസ്തകങ്ങൾ കിട്ടുന്നുണ്ടോ? മൊഹല്ല ക്ലിനിക്കിൽ മരുന്നുകൾ ലഭ്യമാണോ?,” എന്നെല്ലാമാണ് കെജ്രിവാൾ തിരിച്ചു ചോദിച്ചതെന്ന് അതിഷി കൂട്ടിച്ചേർത്തു.

“വേനൽക്കാലം വരുന്നു, ഡൽഹിയിൽ വെള്ളത്തിന് ഒരു പ്രശ്‌നവും ഉണ്ടാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഡൽഹിയിലെ സ്ത്രീകൾക്ക് 1000 രൂപ നൽകാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്ന് പറഞ്ഞു.”

സുനിതക്ക് കെജ്രിവാളിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചില്ലെന്ന് നേരത്തേ ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ സുനിത കെജ്രിവാളിനെ സന്ദർശിക്കുമെന്ന് പിന്നീട് അതിഷി വ്യക്തമാക്കി. കെജ്രിവാളിന്റെ കാര്യത്തിൽ ഓരോ ദിവസവും പുതിയ നിയമങ്ങളാണ്. രണ്ടുപേർക്ക് അദ്ദേഹത്തെ കാണാൻ അനുമതിയുണ്ടെങ്കിലും ഭാര്യയുടെ സന്ദർശനം റദ്ദാക്കി. ഒടുവിൽ ഇതിനെതിരെ ഞങ്ങളുടെ അഭിഭാഷകൻ നിയമപോരാട്ടം നടത്തിയപ്പോഴാണ് അനുമതി നൽകിയതെന്നും അതിഷി പറഞ്ഞു.

More Stories from this section

family-dental
witywide