രണ്ടാംവട്ടവും ബഹിരാകാശത്ത് ജന്മദിനം ആഘോഷിച്ച് സുനിത; ഭൂമിയിലും ആഘോഷങ്ങൾ

ഇന്ത്യൻ വംശജയായ സുനിത വില്യംസ് രണ്ടാം തവണയും ജന്മദിനം ആഘോഷിച്ചത് ബഹിരാകാശ നിലയത്തിൽ. ഇന്നലെയായിരുന്നു സുനിതയുടെ 59ാം ജന്മദിനം. ഇതിനു മുമ്പ് 2012ലും സുനിത ബഹിരാകാശത്ത് ജന്മദിനം ആഘോഷിച്ചിട്ടുണ്ട്. ഭൂമിയിലും സുനിതയ്ക്കായി ആഘോഷങ്ങൾ സംഘടിപ്പിച്ചു.

പ്രശസ്ത സംഗീതജ്ഞൻ മുഹമ്മദ് റഫിയുടെ ‘ബാർ ബാർ ദിൻ യെ ആയേ’ എന്ന ആഘോഷ ഗാനം ഒരു പ്രമുഖ സംഗീത കമ്പനി സുനിതയ്ക്കായി സമർപ്പിച്ചു. സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, ഗായകരായ സോനു നിഗം, ഷാൻ, ഹരിഹരൻ, നീതി മോഹൻ എന്നിവർക്കൊപ്പം ചേർന്ന് അവതരിപ്പിച്ച വിഡിയോയിലൂടെയായിരുന്നു ആശംസ.

2006ലാണ് സുനിത വില്യംസ് ആദ്യമായി ബഹിരാകാശത്തെത്തുന്നത്. 2012ല്‍ രണ്ടാമതും ബഹിരാകാശം സന്ദര്‍ശിച്ചു. 2021 ജൂലൈ 14 മുതല്‍ നവംബർ 18 വരെ നീണ്ടുനിന്ന രണ്ടാമത്തെ യാത്രക്കിടയിലാണ് സുനിത വില്യംസ് ബഹിരാകാശത്ത് ആദ്യമായി തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്.

1965 സെപ്തംബര്‍ 19 ന് ഒഹായോയിലെ യൂക്ലിഡിൽ ഡോ. ദീപക്കിന്‍റെയും ബോണി പാണ്ഡ്യയുടെയും മകളായിട്ടാണ് സുനിതയുടെ ജനനം.

More Stories from this section

family-dental
witywide