
ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ഇന്ന് വീണ്ടും ബഹിരാകാശത്തേക്ക് പറക്കും. തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്ര ആരംഭിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സുനിത വില്യംസ്. സഞ്ചാരികളെ ബഹിരാകാശ നിലയത്തില്‍ പാര്‍പ്പിച്ച് തിരികെ കൊണ്ടുവരുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ യാത്ര. പരീക്ഷണ പറക്കലില്‍ നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരിയും അവര്‍ക്കൊപ്പമുണ്ടാകും. 61 കാരനായ യു.എസ് നേവി കാപ്റ്റന്‍ ബാരി ബച്ച് വില്‍മോറാണ് 58 കാരിയായ സുനിതാ വില്യംസിന്റെ സഹയാത്രികന്‍. ഏഴുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുവരും തങ്ങും.
വിക്ഷേപണ വാഹനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെ മെയ് ഏഴിന് അവസാന നിമിഷമാണ് യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. സാങ്കേതിക തകരാര്‍ കാരണം ദൗത്യം മാറ്റിവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ യാത്ര. തകരാര്‍ പൂര്‍ണമായി പരിഹരിച്ചാണ് നാസയുടെ ബോയിങ് സ്റ്റാര്‍ ലൈനര്‍ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS)കുതിക്കുക.
ഇന്ത്യന്‍ സമയം രാത്രി 9.55ന് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ബോയിംഗ് സ്റ്റാര്‍ ലൈനറിന്റെ വിക്ഷേപണം. അതേസമയം, മെയ് ഏഴ് ആവര്‍ത്തികരുതേ എന്നേ ശാസ്ത്രലോകം ഇന്ന് ആഗ്രഹിക്കുന്നുള്ളൂ.