പ്രതിസന്ധികൾ മാറുന്നില്ല! സുനിത വില്ല്യംസിന്റെ മടക്കം ഒരു മാസത്തിന് ശേഷമെന്ന് സൂചന നൽകി നാസയും ബോയിങ്ങും

വാഷിങ്ടൺ: ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഒരുമാസത്തിലേറെ സമയമെടുക്കുമെന്ന് നാസ. ബഹിരാകാശ പേടകമായ സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് നാസ ആലോചിക്കുന്നതായി കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് സൂചന നൽകി.

പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കിട്ട് ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കില്ല. ന്യൂ മെക്‌സിക്കോയിലെ പരീക്ഷണങ്ങൾക്ക് ശേഷം കാര്യങ്ങൾ തീരുമാനിക്കും. സ്റ്റാർലൈനർ തിരിച്ചിറക്കിൽ പ്രക്രിയ നീണ്ടതാണ്. ലാൻഡിംഗ് തീയതി പിന്നീട് തീരുമാനിക്കുമെന്നും സ്റ്റിച്ച് പറഞ്ഞു. സ്റ്റാർലൈനറിൻ്റെ ചില ത്രസ്റ്ററുകൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ബോയിംഗും നാസയും നടത്താനാണ് നാസയും ബോയിങ്ങും ഉദ്ദേശിക്കുന്നത്. സ്റ്റാർലൈനറിൻ്റെ പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ച് എൻജിനീയർമാർക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ബോയിങ്ങിൻ്റെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിൻ്റെ വൈസ് പ്രസിഡൻ്റും പ്രോഗ്രാം മാനേജരുമായ മാർക്ക് നാപ്പിയും പറഞ്ഞു.