ബട്ടര്‍നട്ട് സ്‌ക്വാഷ്, ആപ്പിള്‍, മത്തി, സ്‌മോക്ക്ഡ് ടര്‍ക്കി…ബഹിരാകാശത്ത് താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കാന്‍ സുനിത വില്യംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ബഹിരാകാശത്ത് താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

”ഭൂമിയിലുള്ള ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും താങ്ക്‌സ്ഗിവിംഗ് ആശംസിക്കാന്‍ ഇവിടെ ഞങ്ങളുടെ ക്രൂ അപ്പ് ആഗ്രഹിക്കുന്നു,” നാസ പങ്കിട്ട ഒരു വീഡിയോ സന്ദേശത്തില്‍ സുനിത പറഞ്ഞു. ബട്ടര്‍നട്ട് സ്‌ക്വാഷ്, ആപ്പിള്‍, മത്തി, സ്‌മോക്ക്ഡ് ടര്‍ക്കി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നാസ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ബഹിരാകാശ സഞ്ചാരികള്‍ പറയുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) മറ്റ് ബഹിരാകാശ സഞ്ചാരികളായ ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരോടൊപ്പമാണ് സുനിത ഈ ദിവസം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്.

ജീവിതത്തില്‍ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദി പറയാന്‍ വേണ്ടി മാറ്റിവെക്കപ്പെട്ട ദിനമാണ് താങ്ക്‌സ് ഗിവിംഗ് ഡേ. അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചുവെന്നാണ് പറയപ്പെടുന്നത്. 1621 ഒക്ടോബറില്‍ ആദ്യത്തെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിനു ശേഷം എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന ദിനമാണിത്.

ആരംഭ കാലങ്ങളില്‍ കര്‍ഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ എല്ലാവരും ഒത്തുകൂടിയിരുന്ന ദിനമായിരുന്നു. വിശ്വാസികള്‍ പ്രകൃതിയും സാഹചര്യങ്ങളും അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയാന്‍ മാറ്റിവെക്കുന്ന ദിനം കൂടിയാണ്. എന്നാല്‍ അമേരിക്കയിലെ മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം എന്ന നിലയിലും ഇത് ശ്രദ്ധേയമാണ്. അമേരിക്കയില്‍ നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലിനും പ്രിയപെട്ടവരുടെ ഒത്തുചേരലുമൊക്കെയായി സുന്ദരമാക്കുന്ന ദിനമാണിത്.

അമേരിക്കയിലും , കാനഡയിലും മാത്രമല്ല ലോകത്തിലെ മറ്റനേകം രാജ്യങ്ങളിലും ഒരുപോലെ ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide