അമരിക്കയിൽ ചരിത്രം പിറക്കും! ബഹിരാകാശത്ത് നിന്ന് ആദ്യ വോട്ടിലേക്കടുത്ത് സുനിത; നടപടിക്രമങ്ങൾ യാഥാ‌ർഥ്യത്തിലേക്ക്

ന്യൂയോ‍ർക്ക്: ബഹിരാകാശത്ത് നിന്ന് ഒരു വോട്ട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ചരിത്രത്തിലാധ്യമായി ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുന്ന വ്യക്തിയെന്ന ഖ്യാതി സുനിത വില്യംസ് ആകും സ്വന്തമാക്കുക. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യണമെന്ന സുനിത വില്യംസിന്‍റെ ആഗ്രഹം ഏറെക്കുറേ യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ്. നാസയുടെ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്ന ഒരു ബിൽ ടെക്സസ് നിയമസഭ മുമ്പ് പാസാക്കിയിരുന്നു. 1997 മുതൽ ബഹിരാകാശ യാത്രികർക്കായുള്ള വോട്ടിംഗ് പ്രക്രിയ നിലവിലുണ്ട്. വിദേശ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരൻമാർ വോട്ട് രേഖപ്പെടുത്തുന്നതിന് സമാനമായ നടപടിക്രമങ്ങൾ പാലിക്കണം എന്ന് മാത്രമേയുള്ളു.

ഇതനുസരിച്ചുള്ള നടപടിക്രമങ്ങളുമായി സുനിത വില്യംസ് മുന്നോട്ട് പോകുകയാണ്. നേരിട്ട് ഹാജാരാകാൻ സാധിക്കാത്തതിനാൽ സുനിത ആദ്യം ഒരു ഫെഡറൽ പോസ്റ്റ് കാർഡ് അപേക്ഷ പൂർത്തിയാക്കണം. ഇത് ലഭിച്ചു കഴി‍ഞ്ഞാൽ, ഐഎസ്എസ് കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഇലക്ട്രോണിക് ബാലറ്റ് പൂരിപ്പിക്കും. ‌നാസയുടെ അത്യാധുനിക സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് വോട്ടിംഗ് പ്രക്രിയ പുരോ​ഗമിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നല്ല എവിടെ നിന്നും പിന്നീട് സുനിതക്ക് വോട്ട് രേഖപ്പെടുത്താനാകും.

സുനിത വില്യംസ് പൂർത്തിയാക്കിയ പോസ്റ്റൽ ബാലറ്റ്, ട്രാക്കിംഗ് ആൻഡ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് എജൻസിയുടെ നിയർ സ്പേസ് നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കും. ന്യൂ മെക്‌സിക്കോയിലെ നാസയുടെ വൈറ്റ് സാൻഡ്‌സ് ടെസ്റ്റ് ഫെസിലിറ്റിയിലെ ഗ്രൗണ്ട് ആൻ്റിനയിലേക്ക് വോട്ട് കൈമാറും. പിന്നീട് ഇത് ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെൻ്ററിലെ മിഷൻ കൺട്രോൾ സെൻ്ററിലേക്ക് സുരക്ഷിതമായി മാറ്റും. ഹൂസ്റ്റണിൽ നിന്ന് എൻക്രിപ്റ്റ് ചെയ്ത ബാലറ്റ് പ്രോസസ്സിംഗിനായി കൗണ്ടി ക്ലർക്കിന് അയയ്ക്കും. ശേഷമാകും ബാലറ്റ് പരിശോധന. എന്തായാലും നടപടിക്രമങ്ങൾ വൈകാതെ പൂർത്തിയാക്കി ബഹിരാകാശത്ത് നിന്നുള്ള ആദ്യ വോട്ട് സുനിത കുറിക്കുമെന്നാണ് വ്യക്തമാകുന്നത്.

More Stories from this section

family-dental
witywide