ന്യൂയോർക്ക്: ബഹിരാകാശ ജീവിതം മികച്ചതാണെന്നും വിശപ്പ് കൂടുതലാണെന്നും ബഹിരാകാശി സഞ്ചാരി സുനിത വില്ല്യംസ്. നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യംസും ബുച്ച് വിൽമോറും ഒരാഴ്ച നീളുന്ന ദൗത്യത്തിനായാണ് ബഹിരാകാശത്ത് എത്തിയത്.
എന്നാൽ, സാങ്കേതിക തകരാറുകാരണം സ്പേസ് സെന്ററിൽ കുടുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. 2024 ജൂൺ 5 നാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഒരാഴ്ചത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്.
എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ആറ് മാസം പിന്നിട്ട ഇവരുടെ ബഹിരാകാശ ജീവിതം ഇനിയും രണ്ട് മാസം നീളുമെന്ന് ഉറപ്പാണ്. നാസയുടെ ഏറ്റവും ഒടുവിലെ പദ്ധതിപ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂ എന്നാണ് വ്യക്തമാകുന്നത്. ഇതിനിടയിൽ സുനിതയുടെയും വിൽമോറിന്‍റെയും ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശങ്കകൾ ഉയർന്നെങ്കിലും ഇരുവരും വീഡിയോ സന്ദേശങ്ങളിലൂടെ ബഹിരാകാശ ജീവിതം അടിപൊളിയാണെന്നാണ് പറഞ്ഞിട്ടുള്ളത്.
ഏറ്റവും ഒടുവിലായി ഇന്നലെ യു എസ് മാസച്യുസിറ്റ്സിൽ തന്റെ പേരിലുള്ള സ്കൂളിലെ വിദ്യാർഥികളുമായി വിഡിയോ സംവാദത്തിലും ഇക്കാര്യം തന്നെയാണ് വിവരിച്ചത്. ബഹിരാകാശ ജീവിതം അടിപൊളി അനുഭവമാണെന്നാണ് കുട്ടികളോട് ചിരിക്കുന്ന മുഖത്തോടെ സുനിത വ്യക്തമാക്കിയത്.
Sunitha williams explain experience in space