സാങ്കേതിക പ്രശ്നം: സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ ദൗത്യം പുറപ്പെടുന്നതിനു തൊട്ടുമുമ്പ് മാറ്റിവച്ചു

വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പ് ബോയിംഗിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ   ക്യാപ്സ്യൂളിന്റെ ഏറെ നാളായി കാത്തിരുന്ന ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റ്  പറക്കുന്നില്ല എന്നു തീരുമാനിച്ചു.

സുനിത വില്യംസും ബാരി വില്‍മോറും ഉൾപ്പെട്ട ദൌത്യം സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതിനെത്തുടർന്നാണ് മാറ്റി വച്ചത്.  റോക്കറ്റിന്റെ  ഒരു വാല്‍വിലെ തകരാര്‍ കാരണമാണ് മാറ്റിവെക്കുന്നതെന്ന് നാസ വെബ്കാസ്റ്റിലൂടെ അറിയിച്ചു.

ഫ്‌ളോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം രാവിലെ 8.04 നാണ് ബോയിംഗ് സ്റ്റാര്‍ലൈനര്‍ പറന്നുയരാന്‍ തീരുമാനിച്ചിരുന്നത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാകുമായിരുന്നു ഇത്.  ദൌത്യം  നിര്‍ത്തിവയ്ക്കുന്നതിന്  ഒരു മണിക്കൂര്‍ മുമ്പ്  ബഹിരാകാശയാത്രികരായ ബാരി വില്‍മോര്‍ (61), സുനിത വില്യംസ് ( 58) എന്നിവരെ  നാസ  ബഹിരാകാശ പേടകത്തില്‍ അവരുടെ സീറ്റുകളില്‍ കയറ്റിയിരിത്തുകയും ചെയ്തിരുന്നു.


“ഇന്ന് രാത്രിയുടെ വിക്ഷേപണ ശ്രമത്തിൽ നിന്ന് ഞങ്ങൾ പിന്മാറുന്നു  ” നാസ മേധാവി ബിൽ നെൽസൺ ട്വീറ്റ് ചെയ്തു. ” നേരത്തെ പറഞ്ഞതുപോലെ, നാസയുടെ പ്രഥമ പരിഗണന സുരക്ഷയാണ്. ഞങ്ങൾ തയ്യാറാവുമ്പോൾ ഞങ്ങൾ പോകും.”അടുത്ത വിക്ഷേപണ ശ്രമം എപ്പോള്‍ നടത്തുമെന്ന് നിലവില്‍ തീരുമാനമെടുത്തിട്ടില്ല.

ഏകദേശം 10 ദിവസത്തെ ദൗത്യത്തില്‍ വില്‍മോറും സുനിതയും സ്റ്റാര്‍ലൈനറിന്റെ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും. 

Sunita William’s Space mission Postponed due to Technical issues

More Stories from this section

family-dental
witywide