മറവി രോഗത്തെ തോൽപ്പിക്കാൻ മരുന്ന് വീട്ടിൽ തന്നെയുണ്ട്, അറിയാം ഈ Super Foods..

അൽഹൈമേഴ്സ് , ഡിമെൻഷ്യ തുടങ്ങിയ മറവി രോഗങ്ങളെ പേടിക്കാത്തവരുണ്ടാകില്ല. മിക്കവരിൽ പ്രായാധിക്യത്തിൽ കാണാറുള്ള ഈ രോഗങ്ങളെ ചെറുക്കാൻ ഇതുവരെ വഴികളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ രോഗ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറവി രോഗത്തെ പിടിച്ചു കെട്ടാൻ സാധിക്കുന്ന ഒരു രാസസംയുക്തത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്.

തക്കാളി, കാരറ്റ്, ആപ്രിക്കോട്ട്, ചുവന്ന മുളക്, ഓറഞ്ച്,പാഷൻ ഫ്രൂട്ട് എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന ഫൈറ്റോയ്ൻ എന്ന സംയുക്തത്തിൻ്റെ മറഞ്ഞിരിക്കുന്ന ഗുണങ്ങളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

സ്പെയിനിലെ സെവില്ലെ സർവകലാശാലയിലെയും ഇംഗ്ലണ്ടിലെ കെൻ്റ് സർവകലാശാലയിലെയും ശാസ്ത്രജ്ഞർ ഫൈറ്റോയ്ൻ മറവി രോഗത്തിൻ്റെ അപകടസാധ്യത കുറയ്ക്കുകയും ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്

ചിലതരം ആൽഗകളിൽ ഉയർന്ന അളവിൽ ഇത്കാണപ്പെടുന്നു. ഒരിനം ചെറിയ വിരകളിലാണ് അവർ ഇത് പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. മനുഷ്യനിൽ പഠനം നടത്തിയിട്ടില്ല. മനുഷ്യരിലും സമാനമായ സ്വാധീനം ചെലുത്തുമെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

അവരുടെ ഗവേഷണം സൂചിപ്പിക്കുന്നത് ഫൈറ്റോയ്‌നിന് ആയുസ്സ് വർദ്ധിപ്പിക്കാനും അൽഷിമേഴ്‌സ് തടയാനും കഴിയുമെന്നാണ്.
ഫൈറ്റോയ്ൻ ഒരു തരം കരോട്ടിനോയിഡാണ്, സാധാരണയായി ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളിലും പഴവർഗങ്ങളിലും ഇത് കാണപ്പെടുന്നു. ശരീരത്തിലെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യാൻ ഇതിന് കഴിയും, കൂടാതെ ക്യാൻസർ, ഹൃദ്രോഗം എന്നിവയുടെ അപകടസാധ്യതകൾ കുറയ്ക്കും. ത്വക്ക് രോഗം, നേത്രരോഗങ്ങൾ, ഉപാപചയ വൈകല്യങ്ങൾ തുടങ്ങിയവയെ കുറയ്ക്കാനും ഇത് സഹായിക്കും.

എന്നാൽ ഫൈറ്റോയ്ൻ സാധാരണയായി പോഷക ഗവേഷണത്തിൻ്റെ ഭാഗമായി അവതരിപ്പിച്ചിട്ടില്ല, ഇത് പ്രത്യേകിച്ച് ഗുണം ചെയ്യുന്ന കരോട്ടിനോയിഡായി ഇതവരെ കണക്കാക്കിയിരുന്നില്ല. കടൽ ആൽഗെകളിൽ കൂടിയ അളവിൽ ഫൈറ്റോയ്ൻ കണ്ടെത്തിയിട്ടുണ്ട്. അതിനാൽതന്നെ ഇതിൽ നിന്ന് സപ്ളിമെൻ്റുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ആരംഭിച്ചേക്കും.

Super foods which prevent Alzheimer’s and Dementia

.