പൂഞ്ഞാറ്റിൽ വൈദികനെ വാഹനമിടിപ്പിച്ച സംഭവം; മുഖ്യമന്ത്രി മതേതര കേരളത്തെ അമ്പരപ്പിച്ചു’; വിമർശനവുമായി സമസ്ത മുഖപത്രം

കോട്ടയം പൂഞ്ഞാറ്റിൽ ക്രിസ്ത്യൻ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. അതിക്രമത്തെ മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതതര കേരളത്തെ അമ്പരപ്പിച്ചെന്നും വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി തരംതാഴ്ന്നവെന്നുമാണ് മുഖപത്രത്തിൽ വിമർശനം. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി എന്ന തലക്കെട്ടോടെയായിരുന്നു വിമർശനം.

ഒരു വിഭാഗത്തെ ബോധപൂർവം കുഴപ്പക്കാരായി ചിത്രീകരിക്കുന്നത് സംഘപരിവാർ രീതിയാണന്നും അവർക്കെല്ലമുള്ള നാവായി മുഖ്യമന്ത്രി മാറിയെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു.

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Suprabhatham Editorial Against Pinarayi on Poonjar incident

More Stories from this section

family-dental
witywide