‘ക്ഷമിക്കണം, തള്ളുകയാണ്’; സിബിഐ കേസ് റദ്ദാക്കണമെന്ന ഡികെ ശിവകുമാറിൻ്റെ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തനിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ്‌ സി ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ക്ഷമിക്കണം, തള്ളുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഡി കെ ശിവകുമാറിന്‍റെ ഹർജി തള്ളിയത്.

സി ബി ഐ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ 2023 ഒക്ടോബർ 19 ലെ ഉത്തരവിനെതിരെയാണ് ഡി കെ ശിവകുമാർ ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. 2013 നും 2018 നും ഇടയിൽ ഡി കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഡി കെ. 2020 സെപ്തംബർ 3 ന് സി ബി ഐ എഫ് ഐ ആർ ഫയൽ ചെയ്ത കേസ്, ഡികെ ശിവകുമാർ 2021 ലാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.

More Stories from this section

family-dental
witywide