ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം നല്‍കി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്നു പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം അബുവദിച്ചത്. മദ്യനയ അഴിമതി കേസിലാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ജസ്റ്റിസ് സൂര്യകാന്ത് ആണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചുള്ള വിധി പറഞ്ഞത്.
ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാവും. ജയിലിലടച്ചിട്ടും അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല. ആറ് മാസത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്.
ജൂൺ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസിൽ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.