ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും ജയിലിന് പുറത്തേക്ക്. കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിച്ച സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വിവാദമായ ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായ കെജ്രിവാളിന് ഇത് രണ്ടാം തവണയാണ് ഇടക്കാല ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി എം എൽ എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
സി ബി ഐ കേസിൽ കസ്റ്റഡിയിലായതിനാൽ ആ കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയിൽ മോചനം. സിബിഐ കേസിൽ ഇന്ന് ഉച്ചയോടെ കോടതി ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മെയ് 10ാം തീയതിയും കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.