‘കോടിക്കണത്തിന് ഭക്തരുടെ വിശ്വാസത്തിന്റെ കാര്യം’; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് സിബിഐ ഓഫീസര്‍മാര്‍, രണ്ട് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡൂ നിര്‍മ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെ തുടര്‍ന്നാണ് വിവാദങ്ങള്‍ കൊടുംപിരി കൊണ്ടത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്‌നമായതിനാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

More Stories from this section

family-dental
witywide