ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഫാക്ട് ചെക്കിങ് സംവിധാനം വിജ്ഞാപനം ബോംബെ ഹൈക്കോടതിയിലെ മൂന്നാമത്തെ ജഡ്ജിയും വിധി പറയുന്നതുവരെ സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. ഫാക്ട് ചെക്കിങ് യൂണിറ്റിന്റെ സാധുത സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഭജിച്ച് വിധി പുറപ്പെടുവിച്ചതിന് ശേഷം മൂന്നാമത്തെ ജഡ്ജിയാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ അംഗീകൃത യൂണിറ്റായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിലുള്ള വസ്തുതാ പരിശോധന യൂണിറ്റിനെ നിയമിച്ചതായി കേന്ദ്രം ബുധനാഴ്ച അറിയിച്ചിരുന്നു.
2021-ലെ ഭേദഗതി ചെയ്ത ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ചട്ടങ്ങൾക്ക് കീഴിലാണ് വിജ്ഞാപനം ചെയ്തത്. കേന്ദ്രസർക്കാരിനെതിരായി സോഷ്യൽ മീഡിയയിലെ വ്യാജവും തെറ്റായതുമായ ഉള്ളടക്കം തിരിച്ചറിയുന്നതിനായി, ഭേദഗതി ചെയ്ത ഐടി ചട്ടങ്ങൾ പ്രകാരം ഫാക്ട് ചെക്കിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ മാർച്ച് 11 ലെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. ഹൈക്കോടതിയുടെ മുമ്പാകെയുള്ള ചോദ്യങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ)യിലെ കാതലായ ചോദ്യങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന് കരുതുന്നതായി സുപ്രീം കോടതി അറിയിച്ചു.
2024 മാർച്ച് 20-ലെ വിജ്ഞാപനം സ്റ്റേ ചെയ്യേണ്ടതുണ്ടെന്നും സാധുതയ്‌ക്കെതിരായ പരാതിയിൽ ഗുരുതരമായ ഭരണഘടനാ ചോദ്യവും ഉൾപ്പെടുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനു നേരെയുള്ള കടന്നുകയറ്റം ഹൈക്കോടതി വിശകലനം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
Supreme Court puts on hold Centre’s notification on setting up fact-check unit