
ദില്ലി: തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യത്തിൽ സുപ്രിം കോടതിയിൽ ബി ജെ പിക്ക് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ കൊൽക്കത്ത ഹൈക്കോടതി വിലക്കിയതിനെതിരായഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബി ജെ പിയുടെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബി ജെ പി സുപ്രീം കോടതിയെ അറിയിച്ചു. പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.
Supreme Court refuses to entertain BJP plea against Calcutta High Court trinamool congress issue