ഷുഹൈബ് വധക്കേസില്‍ സുപ്രീംകോടതിയിൽ തിരിച്ചടി, സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹര്‍ജി തള്ളി

ഡൽഹി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. വിചാരണയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.

ഷുഹൈബ് വധത്തിലെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐക്കു വിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഈ വിധിക്ക് എതിരെയാണ് മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി റസിയ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സംഭവം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടിയത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കുറ്റപത്രം നല്‍കിയിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല.

More Stories from this section

family-dental
witywide