ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. നീറ്റ് പരിക്ഷയിലെ ക്രമക്കേടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതിയുടെ നടപടി.
എത്രയും വേഗം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ജൂലൈ 8 ന് ഹർജി വീണ്ടും പരിഗണിക്കും. അതിനു മുന്നേ ഇക്കാര്യത്തിൽ വിശദമായ മറുപടി വേണമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോടും കേന്ദ്ര സർക്കാറിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.