വർഷങ്ങൾക്ക് ശേഷം ഇഡിയുടെ നീക്കം, പക്ഷേ സുപ്രീം കോടതിയിൽ തിരിച്ചടി; ബിനിഷ് കോടിയേരിക്ക് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ബെംഗളൂരു ലഹരി ഇടപടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇ ഡിയുടെ ഹർജി തള്ളിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബർ 29 ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വർഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് കർശന ഉപാധികളോടെ ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇ ഡിയുടെ ഹർജി തള്ളിയ സുപ്രീം കോടതി, നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ഇ ഡിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അഭിഭാഷകൻ ജിഷ്ണു എം എൽ ആണ് സുപ്രീം കോടതിയിൽ ബിനീഷിന് വേണ്ടി ഹാജരായത്.

Supreme Court Upholds bail granted to Bineesh Kodiyeri in money Laundering case

More Stories from this section

family-dental
witywide