‘വിധി ന്യായയുക്തം’ ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി, ഇഡിക്ക് തിരിച്ചടി

ഡൽഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കലില്‍ സോറന്‍ കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഹൈക്കോടതി വിധി ന്യായയുക്തമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജനുവരി 31 നാണ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ചായിരുന്നു സോറന്റെ അറസ്റ്റ്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച സോറൻ, ജാമ്യം നേടിയ ശേഷം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.

More Stories from this section

family-dental
witywide