സൂറത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം ഏഴായി

സൂറത്ത്: ​ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഇന്ന് രാവിലെയാണ് ഏഴാമത്തെ മൃതദേഹം ലഭിച്ചത്. ഇനിയും ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ പറയുന്നു.

രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘത്തെ നിയോഗിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ താെഴിലാളികൾ താമസിച്ചിരുന്ന ഫ്ളാറ്റുകളാണ് തകർന്നുവീണത്. കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2017ലാണ് നിർമിച്ചത്. പഴക്കം കുറവാണെങ്കിലും കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നു.

Surat building collapse, toll rises