തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വെറും പുത്തിരിക്കണ്ടം പ്രസംഗമാണൈന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
ജനങ്ങളെ പാടെ മറന്ന ബജറ്റാണിതെന്നും സമസ്ത മേഖലയും പരാജയപ്പെട്ട ബജറ്റാണ് അവതരിപ്പിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ക്ഷേമ പെന്‍ഷനുകള്‍ ഒന്നും വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും കര്‍ഷകരെ പാടെ മറന്ന ബജറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരെ കുറ്റപ്പെടുത്തകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ ധനകാര്യത്തില്‍ മിസ് മനേജ്‌മെന്റാണ്. ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍. കിഫ്ബി വന്‍ തട്ടിപ്പാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.