മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി സുരേഷ് ഗോപി; ‘മാര്‍ഗ തടസം സൃഷ്ടിച്ചു’

തൃശൂര്‍: കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ കേസു കൊടുത്തതിനു പിന്നാലെ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി താരം. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിലെ ആരോപണം. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതാണ് പരാതിയിലെ ആരോപണം.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങുകയും രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയും ചെയ്തിരുന്നു.

മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് സുരേഷ് ഗോപി പരാതിയുമായി എത്തിയത്.
മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

More Stories from this section

family-dental
witywide