ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയോടു ഡൽഹിയിലെത്തണമെന്നു നരേന്ദ്ര മോദി നേരിട്ട് അറിയിച്ചു. എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് സുരേഷ് ഗോപിയും കുടുംബവും ഡല്‍ഹിയിലേക്ക് പറക്കുക. ഇതിനായി തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അദ്ദേഹവും ഭാര്യ രാധികയും ബെംഗളൂരുവിലേക്ക് തിരിച്ചു. മക്കള്‍ കൊച്ചിയില്‍ നിന്നാണ് ബെംഗളൂരുവിലെത്തുക. തിരുവനന്തപുരത്തുനിന്ന് 12:30-ന് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും ബെംഗളൂരുവിലേക്ക് പോയത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഡല്‍ഹിയിലെത്തണമെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശമെന്നാണ് വിവരം.
തനിക്ക് ഒന്നുമറിയില്ലെന്നും എല്ലാം ‘അദ്ദേഹം’ പറയുന്നതുപോലെയാണെന്നും വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എം.പിയായിരുന്നാല്‍ പോലും കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എം.പിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.