കരുവന്നൂരുകാരുടെ പണം നൽകിയില്ലെങ്കിൽ പാർലമെന്റിൽ പോരാടും: സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

‘സഹകരണ പ്രസ്ഥാനങ്ങളിലെ അധമം തൂക്കിലേറ്റണം. കരുവന്നൂരിലെ ജനതയുടെ പണത്തെ സംബന്ധിച്ച് മാത്രമാണ് എന്റെ ഇടപെടൽ. അവരുടെ പണം തിരിച്ചുകിട്ടണം. പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ ശക്തമായി പോരാടി പുതിയ നിയമം കൊണ്ടുവരും,’ സുരേഷ്​ഗോപി വ്യക്തമാക്കി.

ഇഡി അവരുടെ ജോലി കൃത്യസമയത്തു ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിൽ ആർക്കും ഇടപെടാൻ കഴിയില്ല. പരസ്പരം ഡീൽ ചെയ്തവരാണ് ബിജെപിക്കെതിരെ വിമർശനവുമായി വരുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഇഡിയെ വിമർശിച്ച യുഡിഎഫ് സ്ഥാർനാർത്ഥി കെ. മുരളീധരനോട്, ഇഡിയുടെ മുന്നിൽ പോയി സത്യഗ്രഹമിരിക്കാനും സുരേഷ് ഗോപി ഉപദേശിച്ചു.

More Stories from this section

family-dental
witywide