കേരളത്തിലെ ദുർഭരണത്തിന് ചങ്ങല പൂട്ടിടണം; സിനിമ തുടരും, ഉദ്ഘാടനം നടൻ എന്ന നിലയിൽ മാത്രം, പണം വാങ്ങുമെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലെ ദുർഭരണത്തിന് ചങ്ങല പൂട്ട് ഇടണമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് പറഞ്ഞ സുരേഷ് ഗോപി, വരുന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾ ഭരണം ഏൽപ്പിക്കുന്ന തരത്തിലേക്ക് സ്ഥാനാർഥികളെ പരുവപ്പെടുത്താൻ പാർട്ടിക്ക് കഴിയണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആയിരിക്കണം ഇനിയുള്ള 2 വർഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്‍റെ ഭരണം നേടാനാകുന്ന തരത്തിൽ സീറ്റുകൾ നേടണം. ജനങ്ങൾക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നിൽക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

താൻ സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്തായാലും സിനിമ ചെയ്യും. സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 8% വരെ പണം ജനങ്ങൾക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കും. പാർട്ടി എനിക്ക് ഏൽപ്പിച്ച ഉത്തരവാദിത്വം ചെയ്യാൻ എനിക്കറിയാം. അതിന് ആരുടെയും ഉപദേശം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപി എന്ന നിലയിൽ തന്നെ ആരും ഉദ്ഘാടനത്തിന് വിളിക്കണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമാ നടൻ എന്ന നിലയ്ക്ക് വിളിച്ചാൽ മതിയെന്നും ഉദ്ഘാടനകൾക്ക് പ്രതിഫലം വേണമെന്നും അത് ട്രസ്റ്റിലേക്കാകും പോകുകയെന്നും അദ്ദേഹം വിവരിച്ചു.

More Stories from this section

family-dental
witywide