ഭരത് ചന്ദ്രന്‍ ഐ.പി.എസ് ഇനിമുതല്‍ മിനിസ്റ്റര്‍ ഭരത് ചന്ദ്രന്‍; കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയും?

നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയില്‍ സഹമന്ത്രിയായി തൃശൂരില്‍ മുന്നും വിജയം നേടിയ നടന്‍ സുരേഷ് ഗോപിയെയും പരിഗണിക്കുന്നുണ്ട്. സുരേഷ് ഗോപിയോട് ദില്ലിയില്‍ ഉണ്ടായികരിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. കേരളത്തില്‍ നിന്ന് ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന ഏക പേര് സുരേഷ് ഗോപിയുടേതാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ വി.മുരളീധരനും ബംഗലൂരുവില്‍ നിന്നാണെങ്കിലും മലയാളിയായ രാജീവ് ചന്ദ്രശേഖറിനും ഇടം നല്‍കിയിരുന്നു. ഇത്തവണ മുരളീധരനും രാജീവ് ചന്ദ്രശേഖറിനും മിനിസ്റ്റര്‍ ബര്‍ത്ത് കിട്ടില്ലെന്നാണ് സൂചന.

കേരളവും തമിഴ്നാടും ബിജെപി പ്രത്യേകം കണ്ണുവെക്കുന്ന സംസ്ഥാനമാണ്. ഈ സാഹചര്യത്തില്‍ തൃശൂരില്‍ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായമാണ് നരേന്ദ്ര മോദിക്കും അമിത്ഷാക്കും ഉള്ളതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മന്ത്രിയാകുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സിനിമകളുടെ ഒരുപാട് തിരക്കുണ്ടെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മന്ത്രിയായ ശേഷം സിനിമയില്‍ അഭിനയിക്കുന്നിന് തടസ്സമില്ലെങ്കിലും മന്ത്രിസ്ഥാനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോവുക അത്ര എളുപ്പമാകില്ല. ഏതായാലും ഈ വിഷയത്തില്‍ സുരേഷ് ഗോപിയുടേത് തന്നെയായിരിക്കും അന്തിമ തീരുമാനം.

ഏതായാലും ബിജെപി തയ്യാറാക്കി വെച്ചിരിക്കുന്ന സഹമന്ത്രിമാരുടെ പട്ടികയില്‍ സുരേഷ് ഗോപിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Suresh Gopi will be the Union minister

More Stories from this section

family-dental
witywide