യുഎസിലെ യുവാക്കളുടെ ഹൃദയത്തിന് പ്രത്യേക കരുതൽ വേണം; ഹൃദ്രോഗ സാധ്യത ഉയരുന്നുവെന്ന് കണക്കുകൾ

ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ 20 വയസ്സിന് മുകളിലുള്ള യുവാക്കളിൽ 90% പേരിലും ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അസുഖം വരാനുള്ള സാധ്യത ഉയരുന്നുവെങ്കിലും ഭൂരിഭാഗം പേർക്കും ഹൃദ്രോഗമുണ്ടെന്ന് പഠനം പറയുന്നില്ല. എന്നാൽ ഭാവിയിൽ ഈ രോഗവാസ്ഥ നിരവധി പേരെ കീഴടക്കിയേക്കാം.

ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, വൃക്കരോഗം എന്നീ പ്രയാസങ്ങളുള്ളവരിലാണ് രോഗസാധ്യത കൂടുതലെന്ന് ഗവേഷകർ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന JAMA എന്ന ജേർണലിലാണ് പഠനമുള്ളത്.

മസ്തിഷ്കം, ഹൃദയം, കരൾ, വൃക്കകൾ എന്നിവയുൾപ്പെടെ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന കാർഡിയോവാസ്കുലർ-കിഡ്നി-മെറ്റബോളിക് (സികെഎം) സിൻഡ്രോമിനെക്കുറിച്ച് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒക്ടോബറിൽ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പൂജ്യം മുതൽ നാലുരെയുള്ള ഘട്ടങ്ങളിലായാണ് രോഗനിർണയം നടത്തുന്നത്.

പുതിയ പഠനത്തിനായി, നാഷണൽ ഹെൽത്ത് ആൻ്റ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ (NHANES) പങ്കെടുത്ത 10,000-ത്തിലധികം ആളുകളിൽ നിന്ന് ഏകദേശം ഒരു ദശാബ്ദത്തെ ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു.

“ഏതാണ്ട് 90% ആളുകളും ഞങ്ങൾ സൂപിച്ചിച്ച മാനദണ്ഡങ്ങളിൽ പെടുന്നവരാണെന്ന കാര്യം അത്ഭുതപ്പെടുത്തി,” ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ കാർഡിയോളജി ഫെല്ലോയും ഗവേഷകനുമായ ഡോ. രാഹുൽ അഗർവാൾ പറഞ്ഞു. ഗവേഷണ ഫലം തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NHANES-ൽ പങ്കെടുത്തവരിൽ 50% പേരും കാർഡിയോവാസ്കുലർ-കിഡ്നി-മെറ്റബോളിക് (സികെഎം) സിൻഡ്രോമിന്റെ രണ്ടാം ഘട്ടത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഗ്രൂപ്പിലെ നാലിലൊന്നിൽ കൂടുതൽ പേർ, അതായത് സ്റ്റേജ് 1 എന്ന് ലിസ്റ്റുചെയ്തിരിക്കുന്നവരിൽ അമിതവണ്ണം, വയറിലെ അമിതമായ കൊഴുപ്പ് എന്നീ ബുദ്ധിമുട്ടുകൽ ഉള്ളതിനാൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇവർ പ്രത്യേക ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല.

More Stories from this section

family-dental
witywide