
പി. പി. ചെറിയാൻ
പോർട്ട്ലാൻഡ്: ജനപ്രതിനിധി പ്രമീള ജയപാലിൻ്റെ സഹോദരി സുശീല ജയപാലിന് ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയം. ഒറിഗൺ സംസ്ഥാന പ്രതിനിധി മാക്സിൻ ഡെക്സ്റ്ററാണ് മൂന്നാം കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ സുശീല ജയപാലിനെ പരാജയപ്പെടുത്തിയത്
സുശീല ജയപാൽ മുൻ മൾട്ട്നോമ കൗണ്ടി കമ്മിഷണറാണ് . സ്ഥാനമൊഴിയുന്ന ജനപ്രതിനിധി ഏൾ ബ്ലൂമെനൗവറിൻ്റെ പിൻഗാമിയായി ഏഴ് ഡെമോക്രാറ്റുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്
മുൻ ഗവർണർമാരായ ജോൺ കിറ്റ്ഷാബർ, ടെഡ് കുലോംഗോസ്കി, ഒറിഗോൺ സെനറ്റ് പ്രസിഡൻ്റ് റോബ് വാഗ്നർ, ഒറിഗോൺ സ്പീക്കർ ജൂലി ഫാഹി എന്നിവരുൾപ്പെടെ പ്രമുഖ ഒറിഗൺ ഡെമോക്രാറ്റുകളിൽ നിന്ന് ഡെക്സ്റ്ററിന് കാര്യമായ പിന്തുണ ലഭിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സജീവമായി നിലനിൽക്കുമെന്നും തന്നെ പിന്തുണച്ചവർ നടത്തിയ പ്രചാരണത്തിൽ അഭിമാനിക്കുന്നു എന്നും എല്ലാവർക്കും നന്ദി എന്നും ഒരു പ്രസ്താവനയിൽ സുശീല അറിയിച്ചു.
ജയപാലിന് അവരുടെ ജില്ലയിലെ ഇസ്രയേൽ അനുകൂലികളുടെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2023 ഒക്ടോബർ 12-ന് നടന്ന കൗണ്ടി ബോർഡ് മീറ്റിംഗിൽ ഹമാസിനെ അപലപിക്കുകയും ഇസ്രായേലിനൊപ്പം നിൽക്കുകയും ചെയ്യും എന്ന പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചതാണ് വിമർശനത്തിന് കാരണമായത്.
Susheela Jaipal Defeated In Oregon Democratic Primary