വാഷിംഗ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 230 ഇലക്ടറല്‍ വോട്ടുകളുമായി ഡോണള്‍ഡ് ട്രംപ് അത്ഭുതകരമായ മുന്നേറ്റം നടത്തുകയാണ്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 230 ലേക്ക് എത്തിയിരിക്കുകയാണ് ട്രംപ്. കമലയാകട്ടെ 190 ലേക്കെ എത്തിയിട്ടുള്ളൂ. 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന നിര്‍ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണു മുന്നില്‍. സ്വിങ് സ്റ്റേറ്റുകളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. എന്നാല്‍ അരിസോണ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍, ജോര്‍ജിയ, നോര്‍ത്ത് കാരോലിന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറ്റം തുടരുകയാണ്. ഇതില്‍ നോര്‍ത്ത് കാരോലിനയില്‍ വിജയം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവെക്കുകയും പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ട്രംപ് അതും പിടിച്ചെടുത്ത കാഴ്ചയാണ് പിന്നീടുണ്ടായത്. നേവാഡയിലെ ഫലസൂചനകള്‍ പുറത്തുവരാനുണ്ട്.
സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴില്‍ ആറും ട്രംപിനൊപ്പമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതുവരെ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം 21 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുകയാണ്.