ദമസ്കസ്: അസദ് ഭരണകാലത്തെ സിറിയൻ ജയിലുകളിലെ ക്രൂരതകൾ ലോകത്തോട് വിളിച്ചുപറഞ്ഞ മനുഷ്യാവകാശ പ്രവർത്തകൻ മസെൻ ഹമദയുടെ മൃതദേഹം കണ്ടെത്തി. ദമസ്കസിലെ കുപ്രസിദ്ധമായ സെദ്നയ ജയിലിലായിരുന്നു ഇദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിെൻറ ഭരണത്തിന് കീഴിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് ഹമദ മരണത്തിന് കീഴടങ്ങിയത്.
ഹർസത ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലാകെ പീഡനത്തിന്റെ തെളിവുകൾ ദൃശ്യമാണ്. മൃതദേഹം കണ്ടെത്തിയതോടെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ അനുശോചന കുറിപ്പുകൾ പങ്കുവെച്ചിട്ടുള്ളത്.
‘ഹമദ, ഞങ്ങളെല്ലാവരും പരാജയപ്പെട്ടു, ഞങ്ങളോട് ക്ഷമിക്കൂ, ഈ ലോകം വളരെ മലിനമായതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ഇത്രയും കാലം ഈറനണഞ്ഞതിൽ ഞാൻ ഖേദിക്കുന്നു’ -സിറിയൻ ആക്റ്റിവിസ്റ്റായ സെലീൻ കസം ‘എക്സി’ൽ കുറിച്ചു. ‘അദ്ദേഹം ഏറ്റുവാങ്ങിയ പീഡനങ്ങളുടെ ചിത്രം മതി 1000 വിപ്ലവങ്ങളുണ്ടാകാൻ. അദ്ദേഹം എക്കാലവും സിറിയയിലെ ധീരനായ വീരൻമാരിൽ ഉൾപ്പെടും’ -മറ്റൊരാൾ കുറിച്ചു.
Syrian activist mesan hamada found dead