ബഷാർ അൽ അസദിന് മോസ്കോയിൽ അഭയം , സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം, ഗോലാൻ ബഫർ സോൺ ഇസ്രയേൽ പിടിച്ചെടുത്തു

വിമതമുന്നേറ്റത്തെത്തുടർന്ന് രാജ്യംവിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. നുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നും മാധ്യമങ്ങൾ വ്യക്തമാക്കി.

ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്നും അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഒഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം അധികാരം പിടിച്ചതോടെയാണ് 24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദ് രാജ്യം വിട്ടത്. ഭാര്യ അസ്മയും രണ്ടു മക്കളും ഒപ്പമുണ്ട്. തലസ്ഥാന നഗരം കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയം ഡമാസ്കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.

3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. തുടക്കത്തില്‍ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു യുടേണ്‍ എടുത്ത് എതിര്‍ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറില്‍നിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.

കഴിഞ്ഞ 53 ‍വർഷമായി സിറിയയിൽ തുടരുന്ന അസദ് കുടുംബവാഴ്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്. 1971 മുതൽ രാജ്യം ഭരിച്ച ഹാഫിസ് അൽ അസദിനു ശേഷം 2000ലാണ് മകൻ ബഷാർ അൽ അസദ് പ്രസിഡന്റായത്. മേഖലയിൽ‍ അലയടിച്ച ‘അറബ് വസന്ത’ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2011ൽ സിറിയയിൽ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി രൂപം മാറി.

അസദ് ഭരണത്തിന്റെ അന്ത്യം ആഘോഷിച്ച് തെരുവിലിറങ്ങിയ ജനം അസദിന്റെ സ്വകാര്യവസതിയിൽ ഇരച്ചുകയറി സാധനങ്ങൾ കൊള്ളയടിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വിമത സേന ഡമാസ്കസിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ ജയിലുകൾ കീഴടക്കി തടവുകാരെ സ്വതന്ത്രരാക്കി.

വിമത നേതാവ് അബു മുഹമ്മദ് അൽ-ജവ്‌ലാനി ഡമാസ്‌കസ് പള്ളിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു, “ഈ വിജയം എല്ലാ സിറിയക്കാർക്കും” എന്ന് പറഞ്ഞു.

ഇസ്രയേൽ, യുഎസ് ആക്രമണം

രാജ്യം ഭരണാധികാരികളില്ലാതെ നിൽക്കുന്ന ഈ സമയത്ത് ഇസ്രയേൽ സിറിയയിൽ വ്യോമാക്രമണം നടത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ഡമാസ്കസ് ആക്രമിക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത് റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സിറിയൻ സേന പിന്മാറിയതോടെ ഇസ്രയേൽ ഗോലാൻ ബഫർ സോൺ പിടിച്ചെടുത്തതായി റിപ്പോർട്ട് ഉണ്ട്.

അതിനിടെ, സിറിയയിലെ ഐഎസ് ലക്ഷ്യങ്ങൾക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തിയതായി കുറച്ച് മുമ്പ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു . -ആക്രമണങ്ങളുടെ എണ്ണം 75 ആണെന്ന് യുഎസ് സൈന്യം പിന്നീട് പറഞ്ഞു.
പാശ്ചാത്യ നേതാക്കൾ അസദ് ഭരണത്തിൻ്റെ അവസാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്, എന്നാൽ സിറിയയുടെ ഭാവി “അപകടത്തിൻ്റെയും അനിശ്ചിതത്വത്തിലുമാണെന്ന ആശങ്ക അറിയിച്ചു.

Syria’s former president Bashar al-Assad is in Moscow

More Stories from this section

family-dental
witywide