വെടിയേറ്റ ട്രംപിന്‍റെ ചിത്രമുള്ള ടീഷർട്ടിന്‍റെ വിൽപന തടഞ്ഞ് ചൈന

ബീജിങ് / വാഷിങ്ടൺ: വെടിയേറ്റ് നിമിഷങ്ങൾക്കുശേഷം തന്നെ വായുവിലേക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന യുഎസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷർട്ടുകളുടെ വിൽപന തടഞ്ഞ് ചൈന. ചൈനയിലെ എല്ലാ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും ഇവ നീക്കം ചെയ്തു.

വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്കകം വിൽപ്പനയ്ക്കെത്തിയ ടീ ഷർട്ടുകൾ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ലഭ്യമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇവ നീക്കം ചെയ്‌തതെന്ന് വ്യക്തമല്ല. 39 യുവാൻ (500 രൂപയോളം) ആയിരുന്നു വിലയിട്ടത്.

എന്നാൽ ഈ ടീഷർട്ടുകളുടെ വിൽപ്പന അമേരിക്കയിൽ തകൃതിയായി നടക്കുകയാണ്. അമേരിക്കയിൽ നിന്നടക്കം ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിച്ചത്. പല കാരണങ്ങളാൽ വർഷങ്ങളായി ചൈനയിലെ സൈബറിടങ്ങളിൽ ശ്രദ്ധാകേന്ദ്രമാണ് ട്രംപ്.

ശനിയാഴ്ച പെ​ൻ​സ​ൽ​വേ​നി​യ​യി​ലെ ബ​ട്‍ല​റി​ൽ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യായിരുന്നു ട്രംപിന് വെടിയേറ്റത്. 150 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്നാണ് അ​ക്ര​മി ട്രം​പി​നു​​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. വ​ല​തു​ചെ​വി​യു​ടെ മു​ക​ൾ​ഭാ​ഗം മു​റി​ച്ച് വെ​ടി​യു​ണ്ട ക​ട​ന്നു​പോ​യി. ട്രം​പി​ന്‍റെ പ്ര​സം​ഗം കേ​ൾ​ക്കാ​നെ​ത്തി​യ ഒ​രാ​ളും വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രുക്കേ​റ്റു.

More Stories from this section

family-dental
witywide