T20 ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം കിരീടം, പൊരുതി തോറ്റ് ദക്ഷിണാഫ്രിക്ക

അമേരിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പുലിക്കുട്ടികള്‍. ഫോട്ടോ ഫിനിഷില്‍ പൊരുതിയ ഇന്ത്യ 7 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ മാജിക് ക്യാച്ചിലൂടെ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ഇത് രണ്ടാം കിരീടം. വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ടീം സ്‌കോര്‍ രണ്ടക്കം തികയ്ക്കും മുമ്പേ ഏഴ് റണ്‍സില്‍ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും നിരാശയോടെ മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിച്ചു. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സെടുത്തായിരുന്നു മടക്കം.

ഇടയ്ക്കുവെച്ച് ദക്ഷിണാഫ്രിക്കയുടെ കളി മാറ്റിയത് ഹെന്‍ട്രിച്ച് ക്ലാസനാണ്. 5 സിക്‌സും 2 ഫോറും ഉള്‍പ്പടെ 52 റണ്‍സാണ് ക്ലാസന്‍ അടിച്ചുകൂട്ടിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്താണ് സ്റ്റബ്സ് മടങ്ങിയത്. ഒരുവേള കിരീടത്തിനരികെ എത്തിയെങ്കിലും അവസാന മൂന്ന് ഓവറുകളില്‍ കളി ഇന്ത്യക്ക് അനുകൂലമായി മാറുകയായിരുന്നു. പക്ഷേ പതിനെട്ടാം ഓവറില്‍ മാര്‍ക്കോ ജാന്‍സനെ പുറത്താക്കി ബുമ്ര ഇന്ത്യന്‍ പ്രതീക്ഷകളെ തിരിച്ചു പിടിച്ചു.

ഈ വേള്‍ഡ് കപ്പിലെ എല്ലാ മത്സരങ്ങളിലും ഫോം കണ്ടെത്താനാകാതിരുന്ന വിരാട് കൊഹ്ലി മികച്ച പ്രകടനം കാഴ്ച വെച്ച കളികൂടിയായിരുന്നു ഇത്. വിരാട് കൊഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. മികച്ച ബൗളറായി ബൂമ്രയും കളിയില്‍ തിളങ്ങി.

വിരാട് കൊഹ്ലി (59 ബോളില്‍ 76) , അക്ഷര്‍ പട്ടേല്‍ (31ബോളില്‍ 47), ശിവ ദുബ (16 ബോളില്‍ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റണ്‍സ് നേടിയത്. ആദ്യ ഓവറുകളില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കൊഹ്ലിയും, പട്ടേലും ചേര്‍ന്നാണ് മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്.

More Stories from this section

family-dental
witywide