കണ്ണീരോടെ ആരു മടങ്ങും, ആര് കപ്പേന്തും…ഇന്ത്യക്ക് ടോസ്, ബാറ്റ് ചെയ്യും

ബാര്‍ബഡോസ്: ടി20 ലോകകപ്പ് 2024 ലെ കലാശ പോരാട്ടത്തിന് തുടക്കമാകുന്നു. ഫൈനലിനായി ദശലക്ഷക്കണക്കിന് ആരാധകരാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു.

2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ നിരയില്‍ അവശേഷിക്കുന്ന ഒരേയൊരു സജീവ കളിക്കാരന്‍ രോഹിത് ശര്‍മ്മയാണ്. രോഹിതിനെപ്പോലെ, ജൂണ്‍ 1 ന് ആരംഭിച്ച ടൂര്‍ണമെന്റിലുടനീളം മാര്‍ക്രം ദക്ഷിണാഫ്രിക്കയെ മികച്ച രീതിയില്‍ നയിച്ചാണ് ഫൈനലിലെ ആവേശത്തിലേക്ക് ചുവടുവെച്ചത്.

ടീമുകള്‍:

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍):
ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം(സി), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ട്ട്‌ജെ, തബ്രൈസ് ഷംസി

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍):
രോഹിത് ശര്‍മ (സി), വിരാട് കോഹ്ലി, ഋഷഭ് പന്ത് (ഡബ്ല്യു), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

മഴ ഭീഷണി

ആവേശ പോരാട്ടത്തിന് വില്ലനായി മഴ എത്തുമെന്ന ഭീഷണിയുണ്ട്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നടക്കുന്ന മത്സരത്തില്‍ മഴ പെയ്യാന്‍ 60% സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഴ വില്ലനായാല്‍ ഒന്നുകില്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കില്‍ റിസര്‍ വേ ഡേ ആയ നാളത്തേക്ക് മാറ്റുകയോ ചെയ്യും. റിസര്‍ വേ ഡേയിലും കാലാവസ്ഥ കളി തടസ്സപ്പെടുത്തിയാല്‍, ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

More Stories from this section

family-dental
witywide