പത്മജയെ എൽഡിഎഫിലെത്തിക്കാൻ ചർച്ച നടത്തി; ആവശ്യപ്പെട്ടത് ഇപി ജയരാജൻ: നന്ദകുമാർ

കൊച്ചി: കെ. കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് പോയവാരം കേരള രാഷ്ട്രീയം പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ ഇ.പി ജയരാജൻ ആവശ്യപ്പെട്ടതു പ്രകാരം പത്മജയെ എൽഡിഎഫിലെത്തിക്കാൻ ചർച്ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദല്ലാൾ ടി.ജി നന്ദകുമാർ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു പത്മജയുമായി ചർച്ച നടത്തിയതെന്ന് ടി.ജി നന്ദകുമാർ വെളിപ്പെടുത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ കോൺ​ഗ്രസ് നേതാക്കളെല്ലാം തൃക്കാക്കര മണ്ഡലത്തിലെത്തിയപ്പോൾ പത്മജ മാത്രം വിട്ടുനിന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ നിരാശയിലാണെന്നായിരുന്നു മറുപടി. തുടർന്ന്, ഇക്കാര്യം അന്നത്തെ തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലയുള്ള നേതാവ് ഇ.പി ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം അവരെ എൽഡിഎഫിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ടു.

ഇക്കാര്യം സംസാരിക്കാൻ അന്ന് ദുബായിലായിരുന്ന പത്മജയെ ബന്ധപ്പെട്ടു. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ചർച്ച. എന്നാൽ, വളരെ വലിയ തസ്തിക വേണമെന്ന ആവശ്യത്തിലാണ് ചർച്ച അലസിയത്. അവർ സൂപ്പർ പദവികൾ ആവശ്യപ്പെട്ടതിനാലാണ് ചർച്ച മുന്നോട്ട് പോകാതിരുന്നത്. മുഖ്യമന്ത്രിയുമായി ഇ.പി ജയരാജൻ സംസാരിച്ചതിന് പിന്നാലെ പത്മജയുമായി വീണ്ടും സംസാരിച്ചു. അവർ താത്പര്യത്തോടെയാണ് പ്രതികരിച്ചത്. പത്മജ ദുബായിൽ നിന്നും കൊച്ചിയിലെത്തി. എന്നാൽ, അവർ സൂപ്പർ പരി​ഗണന ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് തന്നെ ക്ഷണിച്ച കാര്യം കഴിഞ്ഞദിവസം പത്മജയും വെളിപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide