
സൂര്യയ്ക്കൊപ്പം ഗൗതം വാസുദേവ് മേനോന്റെ ‘കാക്ക കാക്ക’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 48-ാം വയസ്സിലാണ് അന്ത്യം. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡാനിയല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശവസംസ്‌കാര ചടങ്ങുകള്‍ പുരസൈവാക്കിലെ വസതിയില്‍ ശനിയാഴ്ച നടക്കും.
‘ചിത്തി’ എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ച അദ്ദേഹത്തിന് പിന്നീട് വെള്ളിത്തിരയിലേക്ക് അവസരം ലഭിക്കുകയായിരുന്നു. കമല്‍ഹാസന്‍ നായകനായ ‘വേട്ടയാട് വിളയാട്’ എന്ന ചിത്രത്തിന് വേണ്ടി ബാലാജി പ്രതിനായകനായ അമുദന്റെ വേഷം ചെയ്തു.
മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് ബാലാജി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മോഹന്‍ലാലിന്റെ ‘ഭഗവാന്‍’, മമ്മൂട്ടിയുടെ ‘ഡാഡി കൂള്‍’ എന്നിവയില്‍ വില്ലനായിരുന്നു.
Tamil actor Daniel Balaji passed away










