ചെന്നെ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത വന്നതിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകൾ സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് പിന്നാലെ, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളിലും സവമാനമായ വെളിപ്പെടുത്തലുകൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസത തമിഴ് നടി സൗമ്യ. ക്രൂരമായ മാനസിക, ശാരീരികവും ലൈഗികവുമായ പീഡനങ്ങളാണ് സിനിമയിൽ വന്നതിന് ശേഷം അനുഭവിക്കേണ്ടി വന്നതെന്ന് സൗമ്യ വെളിപ്പെടുത്തി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
തമിഴിലെ ഒരു പ്രമുഖ സംവിധായകന്‍ ലൈംഗികമായും മാനസികമായും തന്നെ ദുരുപയോഗം ചെയ്തതായി നടി സൗമ്യ. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ സംസാരിച്ചത്. സംവിധായകന്‍ തന്നെ ലൈംഗിക അടിമയായി വെച്ചു എന്നാണ് സൗമ്യ തുറന്നു പറഞ്ഞിരിക്കുന്നത്. 1980 കളുടെ അവസാനത്തിലാണ് സൗമ്യ സിനിമയിലെത്തിയത്. പിന്നീട് മൂന്ന് മലയാള സിനിമകളിലും അഭിനയിച്ചു.
തന്റെ പതിനെട്ടാം വയസിലാണ് മകളെ പോലെയാണെന്ന് പറഞ്ഞ് അയാള്‍ സമീപിച്ചതെന്നും പിന്നീട് തന്നില്‍ ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞതും എന്നാണ് നടി പറയുന്നത്. മലയാള സിനിമകളിലെ സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും ഒക്കെ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും സൗമ്യ വെളിപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്ന സംഘത്തോട് എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്നും സൗമ്യ വ്യക്തമാക്കി.
സംവിധായകൻ അയാളുടെ ലൈംഗിക അടിമായി ആണ് ഉപയോഗിച്ചിരുന്നതെന്ന് പറഞ്ഞ സൗമ്യ, ഇപ്പോൾ അയാളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. സംവിധായകനും ഭാര്യയും ചേർന്നാണ് എന്നെ സമീപിച്ചത്. തനിക്ക് പതിനെട്ട് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അയാളുടെ മകളെ പോലെയായിരുന്നു എന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. എന്നാൽ, തന്നിൽ അയാൾക്ക് ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞ് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.