
ചെന്നൈ: തമിഴ്നാട്ടിലെ വകുപ്പില്ലാ മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു. അറസ്റ്റിലായത് മുതൽ തമിഴ്നാട്ടിലെ വകുപ്പില്ലാ മന്ത്രിയായി തുടർന്ന സെന്തിൽ ബാലാജി 9 മാസങ്ങൾക്കിപ്പുറമാണ് രാജി വച്ചത്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ, ജാമ്യത്തിന് മറ്റ് വഴികളില്ലാതായതോടെയാണ് ബാലാജി രാജി പ്രഖ്യാപനം നടത്തിയത്. 2023 ജൂൺ മാസത്തിലാണ് ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. പിന്നാലെ വകുപ്പുകൾ എടുത്തുകളെഞ്ഞെങ്കിലും മന്ത്രിസ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു. ഏറക്കുറെ 9 മാസത്തോളം വകുപ്പില്ല മന്ത്രിയായി തുടർന്ന ശേഷമാണ് ബാലാജി ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മന്ത്രി എന്ന സ്വാധീനം ഉപയോഗിക്കും എന്ന കാരണത്താൽ ബാലാജിക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കപെടുകയായിരുന്നു. അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ ആണ് ബാലാജി രാജി പ്രഖ്യാപനം നടത്തിയത്. എക്സൈസ് – വൈദ്യുതി മന്ത്രി ആയിരിക്കെയാണ് 2023 ജൂൺ മാസം ബാലാജി അറസ്റ്റിൽ ആയത്. നിലവിൽ ചെന്നൈയിലെ പുഴൽ ജയിലിൽ ആണ് ബാലാജിയെ പാർപ്പിച്ചിരിക്കുന്നത്. ജയിലിലായ ശേഷവും ബാലാജി വകുപ്പില്ലാ മന്ത്രി ആയി തുടരുന്നതിനെ കോടതികൾ വിമർശിച്ചിരുന്നു. ജാമ്യം നിഷേധിക്കുന്നതിനും ഇതായിരുന്നു പ്രധാന കാരണം. ജാമ്യത്തിന് മറ്റ് വഴികളില്ലാതായതോടെയാണ് ബാലാജി രാജി വച്ചത്.
Tamilnadu minister Senthil Balaji resigns