തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് എംവിഡി തടഞ്ഞു, യാത്രക്കാർ പെരുവഴിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട ബസുകൾ തടഞ്ഞ് തമിഴ്നാട് എംവിഡി. ഇന്നലെ അർധരാത്രിയാണ് സംഭവം. മലയാളികളടക്കമുള്ള യാത്രക്കാരെ വഴിയിലിറക്കിവിട്ടെന്നും ആരോപണമുയർന്നു. വൺ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എംവിഡി കേരളത്തിലെ ബസുകൾ തടഞ്ഞത്. നാഗർകോവിലിൽ വെച്ചാണ് ബസ് തടഞ്ഞത്.

വിദ്യാർഥികളടക്കമുള്ളവരെ റോഡിൽ ഇറക്കിവിട്ടു. മറ്റുബസുകളിൽ യാത്ര ചെയ്യണമെന്നും തമിഴ്നാട് എംവിഡി നിർദേശിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകൾ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് അതിർത്തിയിൽ ബസുകൾ തടഞ്ഞത്.

വൺ ഇന്ത്യ ടാക്‌സ് പ്രകാരം അന്തർ സംസ്ഥാന ബസുടമകൾ ഒടുക്കിയ നികുതി പോരെന്നും തമിഴ്നാട്ടിൽ നികുതി നൽകണമെന്നുമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനല്ലാത്ത വാഹനങ്ങൾക്ക് വലിയ തുക നികുതിയായി നൽകണമെന്ന നിലപാട് എം വി ഡി സ്വീകരിച്ചതോടെയാണ് സർവീസുകൾ വേണ്ടെന്ന് വച്ചതെന്ന് ബസുടമകൾ പ്രതികരിച്ചു.

Tamilnadu mvd disrupt Kerala-bengaluru bus service

More Stories from this section

family-dental
witywide