ഒന്നിനും സമ്മതിക്കാതെ കാറ്റ്: അടിയന്തര സേവനങ്ങള്‍ നിര്‍ത്തിവച്ചതായി റ്റാംപ അഗ്‌നിശമനസേനാ മേധാവി

ഫ്‌ളോറിഡ: അപകടകരമായി നീങ്ങുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്നും അടിയന്തര സേവനങ്ങള്‍ നിര്‍ത്തിവച്ചതായും റ്റാംപ അഗ്‌നിശമനസേനാ മേധാവി പറഞ്ഞു.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 മൈലിലധികം വേഗതയില്‍ വീശുന്നുവെന്നും. അപകടകരമായ സാഹചര്യത്തെത്തുടര്‍ന്ന് റ്റാംപയിലെ ഉദ്യോഗസ്ഥര്‍ അടിയന്തര സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായും നഗരത്തിലെ അഗ്‌നിശമനസേനാ മേധാവി വ്യക്തമാക്കി. കാറ്റിന്റെ വേഗത പരമാവധി 40 മൈലിലെത്തിയാല്‍ മാത്രമെ എമര്‍ജന്‍സി യൂണിറ്റുകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide