‘ടാർസൻ’ ടെലിവിഷൻ പരമ്പരയിലൂടെ ലോകം മുഴുവൻ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോൺ ഈലി അന്തരിച്ചു

ലോസാഞ്ചലസ്: ‘ടാർസൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകം മുഴുവൻ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോൺ ഈലി (86) അന്തരിച്ചു. സെപ്റ്റംബർ 29-ന് കാലിഫോർണിയയിലെ ലോസ് ആലമോസിലുള്ള വീട്ടിലായിരുന്നു അന്ത്യമെന്ന് മകൾ കീഴ്സ്റ്റെൻ ഈലി ഇന്നലെ അറിയിച്ചു.

1960-കളിലാണ് എൻബിസിയിൽ ‘ടാർസൻ’ പരമ്പര സംപ്രേഷണംചെയ്തത്. 1999-ൽ ഡിസ്‌നി ഇറക്കിയ ആനിമേഷൻ ചിത്രത്തിലെ ഷർട്ടിടാത്ത, ഒറ്റമുണ്ട് ഉടുത്ത ടാർസനെ അനശ്വരമാക്കുന്നതിലും ഈലിയുടെ കഥാപാത്രം വലിയ പങ്കുവഹിച്ചു.

സൗത്ത് പസഫിക്, ദ ഫൈൻഡ് ഹു വോക്ക്ഡ് ദി വെസ്റ്റ്, ദി റിമാർക്കബിൾ മിസ്റ്റർ പെന്നിപാക്കർ, ഡോക് സാവേജ്: ദ മാൻ ഓഫ് ബ്രോൺസ്‌ തുടങ്ങിയ ചിത്രങ്ങളും പ്രശസ്തമാണ്. ചില ഡിറ്റക്ടീവ് നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 2001-ലാണ് ഈലി അഭിനയജീവിതം അവസാനിപ്പിച്ചത്. 2019-ൽ ഭാര്യ വലേറി ലുൺഡീനെ മകൻ കാമറോൺ കുത്തിക്കൊന്നതോടെ ഈലി വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. അന്ന് മകനെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു.

Tarzan actor Ron Ely dies at 86 at Los Angeles

More Stories from this section

family-dental
witywide