‘ആർക്ക് വേണ്ടിയാണോ നിങ്ങൾ എന്നെ പുറത്താക്കിയത്, അവർ ഇപ്പോൾ നിങ്ങളെയും രാജ്യത്ത് നിന്നും പുറത്താക്കിയിരിക്കുന്നു’, ഹസീനയോട് തസ്‌ലിമ നസ്രിൻ

സംവരണ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീനക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നതിനു പിന്നാലെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്രീന്‍ രംഗത്ത്. ആരെ പ്രീതിപ്പെടുത്താനാണോ തന്നെ രാജ്യത്ത് നിന്നും പുറത്താക്കിയത് അതേ ആളുകള്‍ കാരണമാണ് ഇപ്പോൾ നിങ്ങൾക്കും രാജ്യം വിടേണ്ടി വന്നതെന്നാണ് ഷെയ്ഖ് ഹസീനയോട് എന്ന നിലയിൽ തസ്‌ലിമ നസ്രിൻ പറഞ്ഞത്.

1999ല്‍ മരണക്കിടക്കിലായിരുന്ന എന്റെ അമ്മയെ കാണാന്‍ ബംഗ്ലാദേശില്‍ പ്രവേശിച്ച എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനായി രാജ്യത്ത് നിന്നും പുറത്താക്കി. പിന്നീടൊരിക്കല്‍ പോലും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ അതേ ഹസീനയെ രാജ്യം വിടാന്‍ നിര്‍ബന്ധിതയാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്. സ്വന്തം അവസ്ഥയ്ക്ക് ഹസീന തന്നെയാണ് ഉത്തരവാദി. അവര്‍ ഇസ്ലാമിസ്റ്റുകളെ വളര്‍ത്തി. അഴിമതി ചെയ്യാന്‍ സ്വന്തം ആളുകളെ അനുവദിച്ചു. അധികാരം സൈന്യത്തിലേക്ക് പോകാതെ ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കണമെന്നും തസ്ലീമ ആവശ്യപ്പെട്ടു.

1993 ല്‍ ബംഗ്ലാദേശിലെ വര്‍ഗീയ കലാപങ്ങളെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലജ്ജ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് തസ്ലീമ നസ്രീനെ ബംഗ്ലാദേശ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ബംഗ്ലാദേശില്‍ പുസ്തകം നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. നിലവില്‍ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമയാണ് തസ്‌ലിമ കഴിയുന്നത്. ദില്ലിയിലുള്ള ഷെയ്ഖ് ഹസീനയാകട്ടെ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide