കടുപ്പിച്ച് ബിസിസിഐ, ചാമ്പ്യൻസ് ട്രോഫിയായാലും പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കില്ല; ‘ഇന്ത്യയുടെ മത്സരങ്ങളുടെ വേദി മാറ്റണം’

ദില്ലി: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ നിർദ്ദേശം തള്ളി ബി സി സി ഐ. ഐ സി സി ചാമ്പ്യൻസ് ട്രോഫിക്കായാലും പാക്കിസ്ഥാനിൽ കളിക്കാനായി ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബി സി സി ഐ വ്യക്തമാക്കി. പാക്കിസ്ഥാനിൽ കളിക്കേണ്ട സാഹചര്യം ഒഴിവാക്കാമായുള്ള പുതിയ നിർദ്ദേശവും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഹൈബ്രിഡ് മാതൃകയിൽ നടത്തണമെന്നാണ് ബി സി സി ഐയുടെ നിർദ്ദേശം. ഇന്ത്യയുടെ മത്സരങ്ങൾ യു എ ഇയിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബി സി സി ഐയുടെ ആവശ്യം. നേരത്തെ ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താമെന്നാണ് പാക് ക്രിക്കറ്റ് ബോ‍ർഡ് നി‍ദ്ദേശിച്ചത്. ഇത് ഇന്ത്യ തള്ളിയതോടെ പുതിയ തീരുമാനം എന്താകുമെന്നതാണ് കണ്ടറിയേണ്ടത്. 2025 ഫെബ്രുവരിയിൽ ആണ്‌ ഐ സി സി ചാമ്പ്യൻസ് ട്രോഫി പോരാട്ടം തുടങ്ങുക.

More Stories from this section

family-dental
witywide